അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സഹോദരി അന്തരിച്ചു. അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരി ബെൻ ഷാ ആണ് മരിച്ചത്.
ഞായറാഴ്ച മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശം മാറ്റിവച്ചതിനെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
മുംബൈയില്‍ നിന്ന് വിമാന മാര്‍ഗം അഹമ്മദാബാദിലെ വീട്ടിലെത്തിച്ച മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ ശേഷം തല്‍തേജ് ശ്മശാനത്തില്‍ സംസ്കരിച്ചു. സഹോദരിയുടെ വിയോഗത്തെ തുടര്‍ന്ന് അമിത് ഷായുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.