മാലദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷൻ. മാലദ്വീപിലെ ഷൂട്ടിംഗുകള്‍ അവസനാപ്പിക്കണമെന്നും താരങ്ങളുടെ മാലദ്വീപിലെ അവധി ആഘോഷം ഒഴിവാക്കണമെന്നുമാണ് അസോസിയേഷന്റെ നിര്‍ദ്ദേശം.
അസേസിയേഷൻ പ്രസിഡന്റ് സുരേഷ് ശ്യാം ലാൽ ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.നേരത്തെ മാലദ്വീപ് ഗണ്മെന്റ് ഇന്ത്യൻ ആര്‍മിയെ അവിടെ നിന്ന് പിൻവലിക്കമമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ അധിക്ഷേപിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. പിന്നീട് ഇവരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നങ്ങള്‍ കൂടുതൽ വഷളാകകയായിരുന്നു.