CrimeNEWS

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം കൊള്ളയടിക്കാന്‍ ശ്രമം: 21 ലക്ഷം രൂപ കത്തിനശിച്ചു

മുംബൈ: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തു പണം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് കട്ടറില്‍നിന്നുണ്ടായ കനത്ത ചൂടില്‍ എടിഎം മെഷീന് തീപിടിച്ചു. 21 ലക്ഷം രൂപ കത്തിനശിച്ചതായി പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഷ്ണു നഗറിലെ ഒരു ദേശസാല്‍കൃത ബാങ്കിന്റെ എടിഎം മെഷീനാണു കത്തിയത്. ജനുവരി 13 ന് പുലര്‍ച്ചെ ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണു സംഭവം. ഷട്ടറിന്റെ ലോക്ക് തകര്‍ത്ത് ഉള്ളില്‍ കയറിയ അജ്ഞാതര്‍ എടിഎം തുറക്കാന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിക്കുകയായിരുന്നു.

Signature-ad

ഗ്യാസ് കട്ടറില്‍നിന്നുണ്ടായ കനത്ത ചൂടില്‍ എടിഎം മെഷീന് തീപിടിച്ചു. എടിഎമ്മിനുള്ളിലെ ഭാഗങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കുകയും മെഷീന്‍ നശിക്കുകയും ചെയ്തു. 21,11,800 ലക്ഷത്തോളം രൂപയാണു ചാരമായത്. പൊലീസ് സംഭവത്തില്‍ കേസെടുത്തു.

 

Back to top button
error: