ലൈംഗികപരമായി പീഡിപ്പിച്ചു എന്ന പേരിൽ അറസ്റ്റിലായ അമ്മ കുറ്റക്കാരി എന്ന് തെളിയിക്കുന്ന സൂചനകള്‍ ലഭിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേരള മനസാക്ഷി ഞെട്ടലോടെയാണ് കടയ്ക്കാവൂർ സംഭവത്തിന്റെ വാർത്ത കേട്ടത്.
സ്വന്തം അമ്മ തന്നെ പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ സംഭവമാണ് കടയ്ക്കാവൂരില്‍ അരങ്ങേറിയത്. എന്നാല്‍ കേസിൽ നിർണായക ട്വിസ്റ്റുകൾ ആണ് പിന്നീട് സംഭവിച്ചത്. ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് സമ്മതിക്കാതിരുന്ന ഭാര്യയോടുള്ള പ്രതികാരം തീർക്കുവാൻ അച്ഛൻ തന്നെ മകനെ കൂട്ടുപിടിച്ച് അമ്മയ്ക്കെതിരെ കൃത്രിമമായി കേസ് കെട്ടിച്ചമച്ചതാണെന്ന് രണ്ടാമത്തെ മകൻ വെളിപ്പെടുത്തിയിരുന്നു. രണ്ടാമത്തെ മകന്റെ വെളിപ്പെടുത്തൽ വിവാദമായതോടെ സംഭവത്തിൽ പ്രതി എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ പെൺകുട്ടിക്ക് വേണ്ടി വാദിക്കാനും ഒരുപാടുപേർ രംഗത്തെത്തി. സംഭവത്തില്‍ പെൺകുട്ടി നിരപരാധിയാണെന്ന് മാതാപിതാക്കൾ ആവർത്തിച്ചു.
എന്നാല്‍ ഇപ്പോൾ കേസിൽ അറസ്റ്റിലായ അമ്മ കുറ്റക്കാരിയാണെന്ന് തെളിയിക്കുന്ന വ്യക്തമായ സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള നിലപാട് മാതൃത്വത്തിന് എതിരായ വെല്ലുവിളിയെന്ന് അമ്മ പറഞ്ഞു. സർക്കാരിന്റേത് ഹീനമായ ആരോപണമെന്ന് പ്രതിഭാഗവും വ്യക്തമാക്കി. എന്നാല്‍ കുട്ടിക്ക് പ്രത്യേക മരുന്ന് നൽകിയിരുന്നതായി ആരോപണമുണ്ടായിരുന്നു എന്നും പ്രതിയുടെ മൊബൈൽഫോൺ ഉൾപ്പെടെയുള്ളവയിൽ നിന്നും ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചത്.