SportsTRENDING

ദോഹയിൽ മാധ്യമപ്രവര്‍ത്തകരാല്‍ നിറഞ്ഞ വാര്‍ത്ത സമ്മേളനത്തിൽ മലയാളത്തിൽ ആരാധകരെ ക്ഷണിച്ച് സഹൽ അബ്ദുൾ സമദ്

ദോഹ: ഖത്തർ ഏഷ്യൻ കപ്പ് ഇന്ത്യ-ആസ്ട്രേലിയ പ്രീ മാച്ച്‌ വാര്‍ത്ത സമ്മേളനത്തില്‍ ഖത്തറിലെ മലയാളികളെ കളി കാണാൻ ക്ഷണിച്ച് സഹല്‍ അബ്ദുല്‍ സമദ്.

‘ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാവരും ഗാലറിയിലെത്തുമെന്ന് അറിയാം. അവരെ കാത്തിരിക്കുകയാണ് ഞങ്ങള്‍.അവരുടെ പിന്തുണയും ഗാലറിയിലെ ആരവവും ഞങ്ങള്‍ക്ക് എപ്പോഴും ഇരട്ടി പ്രചോദനമാണ്. തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കും. തീര്‍ച്ചയായും നല്ലൊരു കളി നിങ്ങള്‍ക്കായി കാഴ്ചവെക്കും’ -ഖത്തറിലെ ഇന്ത്യൻ ആരാധകരോടായി മലയാളത്തില്‍ തന്നെ സഹല്‍ പറഞ്ഞു.

Signature-ad

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാല്‍ നിറഞ്ഞ വാര്‍ത്ത സമ്മേളനത്തിലായിരുന്നു കോച്ച്‌ ഇഗോര്‍ സ്റ്റിമാകിന്റെ സാന്നിധ്യത്തില്‍ സഹലിന്‍റെ വാക്കുകള്‍.

ഇന്ത്യൻ സൂപ്പര്‍ മത്സരത്തിനിടെയേറ്റ പരിക്കു കാരണം ആസ്ട്രേലിയക്കെതിരായ മത്സരത്തില്‍ സഹല്‍ കളിക്കില്ല. പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുത്താല്‍ ജനുവരി 18 ഉസ്ബകിസ്താനെതിരെ ഇറങ്ങും. അല്ലെങ്കില്‍ സിറിയക്കെതിരായ അവസാന മത്സരത്തില്‍ സഹലിനെ പ്രതീക്ഷിക്കാമെന്നാണ് കോച്ച്‌ ഇഗോര്‍ സ്റ്റിമാക് നല്‍കുന്ന സൂചന.

Back to top button
error: