KeralaNEWS

പുനലൂര്‍ – കൊല്ലം റൂട്ടില്‍ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

കൊല്ലം: പുനലൂര്‍ – കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ തീരുമാനം.ഇതിനു മുന്നോടിയായുള്ള പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടർന്നാണ് നടപടി.

ഒറ്റയ്ക്കലിനും ഇടമണിനും മധ്യേ ആയിരുന്നു ട്രയല്‍ റണ്‍. ഇരു ദിശകളിലുമായി അഞ്ച് തവണയാണ് സര്‍വീസ് നടത്തിയത്. മുമ്ബിലും പിറകിലും എൻജിനുകളും 22 എല്‍എച്ച്‌ബി കൊച്ചുകളും ഉള്‍പ്പെടുന്നതായിരുന്നു പരീക്ഷണ വണ്ടി.

ഓരോ കോച്ചുകളിലും അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിനും തൂക്കത്തിനും സമാനമായി മണല്‍ ചാക്കുകള്‍ നിറച്ച്‌ ഭാരം ക്രമീകരിച്ചാണ് വണ്ടി പരീക്ഷണാര്‍ഥം ഓടിയത്. കോച്ചുകളുടെ എണ്ണം 24 ആക്കി ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ട്രയല്‍ റണ്‍ നടത്തിയത്.

Signature-ad

പശ്ചിമഘട്ടത്തിന്‍റെ ഭാഗമായുള്ള ഈ പാതയില്‍ ( ഗാട്ട് സെക്ഷൻ) 14 കോച്ചുകള്‍ ഉള്ള വണ്ടികള്‍ക്ക് മാത്രം സര്‍വീസ് നടത്താനാണ് സാങ്കേതിക വിഭാഗത്തിന്‍റെ അനുമതിയുള്ളത്. ട്രയൽ റൺ വിജയമായതോടെ റൂട്ടിൽ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ഇതോടെ ചെങ്കോട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന വണ്ടികള്‍ കൊല്ലം വരെ നീട്ടാനും കഴിയും.

Back to top button
error: