KeralaNEWS

വിപണിയിൽ വിലയിടിഞ്ഞ് നേന്ത്രക്കായ; 5 കിലോ നൂറുരൂപ

പത്തനംതിട്ട: വിപണിയിൽ നേന്ത്രപ്പഴത്തിന്റെയും  പച്ചക്കായുടെയും വിലയിടിഞ്ഞു. കിലോയ്ക്ക് 80 രൂപവരെ ഉയർന്നിരുന്ന നേന്ത്രപ്പഴത്തിന്റെ വില 35-40 രൂപയായി കുറഞ്ഞു. തൊരുവോര കച്ചവടത്തിൽ അഞ്ച് കിലോ നേന്ത്രക്കായ 100 രൂപയ്ക്ക് കിട്ടും.
മറുനാടൻ തോട്ടങ്ങളിൽ നടക്കുന്ന വലിയതോതിലുള്ള വിളവെടുപ്പാണ് നാട്ടിലെ പഴം വിപണിയിൽ പ്രതിഫലിക്കുന്നതെന്ന് മൊത്തക്കച്ചവടക്കാർ പറഞ്ഞു. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് കൂടുതൽ നേന്ത്രക്കായ കേരളത്തിൽ എത്തുന്നത്.
കിലോക്ക് 80 രൂപ വിലയുണ്ടായിരുന്ന നേന്ത്രപ്പഴം ഒറ്റയടിക്ക് 40ന് താഴേക്ക് കൂപ്പുകുത്തിയത് കര്‍ഷകരുടെ നടുവൊടിച്ചു.ഇന്നലെ 20  രൂപക്കാണ് പച്ചക്കായ വിറ്റത്.കര്‍ണാടകയില്‍നിന്ന് ‘നഗര’ എന്നുപേരുള്ളതും തമഴ്നാട്ടില്‍നിന്നും ‘മേട്ടുപാളയം’ എന്നു പേരുള്ളതും കേരള വിപണിയിലേക്ക് ഒരേസമയം കൂടുതല്‍ കടന്നുവന്നതാണ് നാടൻ നേന്ത്രകര്‍ഷകരുടെ നെഞ്ചത്തടിച്ചത്.

Back to top button
error: