CrimeNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നേപ്പാളിലെ ‘കുട്ടി ബുദ്ധന്‍’ അറസ്റ്റില്‍

കാഠ്മണ്ഡു: ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നേപ്പാളിലെ ആത്മീയ നേതാവ് ‘ബുദ്ധ ബോയ് (കുട്ടി ബുദ്ധന്‍)’ അറസ്റ്റില്‍. ബുദ്ധന്റെ പുനര്‍ജന്‍മമെന്ന് അനുയായികള്‍ വിശ്വസിക്കുന്ന രാം ബഹാദൂര്‍ ബോംജന്‍ (33) ആണ് ബുധനാഴ്ച അറസ്റ്റിലായത്.

ബോംജന് വെള്ളമോ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ മാസങ്ങളോളം നിശ്ചലനായി ധ്യാനിക്കാമെന്നാണ് അനുയായികള്‍ പറയുന്നത്. ഇതു മൂലം കൗമാരപ്രായത്തില്‍ തന്നെ ബുദ്ധ ബോയ് പ്രശസ്തനായിരുന്നു. എന്നാല്‍ അനുയായികളെ ശാരീരികമായും ലൈംഗികമായും ബുദ്ധ ബോയ് ഉപദ്രവിച്ചുവെന്നാണ് ആരോപണം. വര്‍ഷങ്ങളായി ഒഴിവില്‍ കഴിയുകയായിരുന്ന ഇയാളെ നേപ്പാളിലെ സിഐബി (സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ)യാണ് അറസ്റ്റ് ചെയ്തത്.

Signature-ad

തലസ്ഥാനത്തിന് തെക്ക് ജില്ലയായ സര്‍ലാഹിയിലെ ഒരു ആശ്രമത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രകാരമാണ് ബോംജനെ കാഠ്മണ്ഡുവില്‍ വെച്ച് പൊലീസ് പിടികൂടിയത്. മൂന്നു കോടി നേപ്പാളി രൂപയും (2,25,000 ഡോളര്‍) വിദേശ കറന്‍സിയായ 22,500 ഡോളറും പണവും പിടികൂടിയെന്നും പൊലീസ് പറഞ്ഞു.

ബോംജനെതിരായ ആരോപണങ്ങള്‍ക്ക് ഒരു പതിറ്റാണ്ട് പഴക്കമുണ്ട്. 2010 ല്‍ ഡസന്‍ കണക്കില്‍ ആക്രമണ പരാതികള്‍ ഫയല്‍ ചെയ്തിരുന്നു. തന്റെ ധ്യാനത്തിന് ഭംഗം വരുത്തിയതിനാണ് ഇരകളെ മര്‍ദിച്ചതെന്നാണ് ബുദ്ധ ബോയ് പറഞ്ഞത്. 2018ല്‍ ഒരു മഠത്തില്‍ വച്ച് ബുദ്ധ ബോയ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് 18 കാരിയായ സന്യാസിനി പറഞ്ഞു. ആശ്രമത്തില്‍ നിന്നും നാലു ഭക്തരെ കാണാതായതായി കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പൊലീസ് അദ്ദേഹത്തിനെതിരെ മറ്റൊരു അന്വേഷണം ആരംഭിച്ചിരുന്നു. നാല് പേര്‍ എവിടെയാണെന്ന് ഇപ്പോഴും അറിയില്ലെന്ന് കേന്ദ്ര അന്വേഷണ ബ്യൂറോയിലെ ദിനേശ് ആചാര്യ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Back to top button
error: