SportsTRENDING

അഡ്രിയാൻ ലൂണക്ക് പകരം ലിത്വാനിയ ക്യാപ്റ്റൻ  കേരള ബ്ലാസ്റ്റേഴ്സിൽ 

കൊച്ചി :പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം  ലിത്വാനിയ ദേശീയ താരവും ക്യാപ്റ്റനുമായ  ഫെഡോര്‍ സെര്‍നിചുമായി കരാറൊപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്.

താരത്തിന്റെ ട്രാൻസ്ഫര്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി ഉടൻ തന്നെ ടീമിനൊപ്പം ചേരും.എന്നാല്‍ സൂപ്പര്‍ കപ്പില്‍ ഫെഡോര്‍ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല.

32കാരനായ താരം ലിത്വാനിയക്കായി ദേശീയ ടീമിൽ ഗോളടിച്ചുകൂട്ടിയിട്ടുള്ള താരമാണ്.സൈപ്രസ് ക്ലബായ എ ഇ എല്‍ ലിമസോളിൽ നിന്നുമാണ് താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. മുൻപ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് വേണ്ടിയും പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Signature-ad

2012 മുതല്‍ ലിത്വാനിയൻ ദേശീയ ടീമില്‍ കളിക്കുന്ന താരം ടീമിനായി 84 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടിയിട്ടുണ്ട്.

Back to top button
error: