IndiaNEWS

ഹൈദരാബാദ് – ചെന്നൈ ചാര്‍മിനാര്‍ എക്സ്പ്രസ് പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്. – ചെന്നൈ ചാര്‍മിനാര്‍ എക്സ്പ്രസ് പാളം തെറ്റി.ചെന്നൈയിലേക്കുള്ള യാത്രാമധ്യേ നംപള്ളി റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിൻ പാളം തെറ്റിയത്.

പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തുന്നതിനിടയില്‍, ട്രെയിൻ ട്രാക്കില്‍ നിന്ന് തെന്നിമാറുകയായിരുന്നു. റെയില്‍വെ ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി യാത്രക്കാരെ ഒഴിപ്പിച്ചു. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Signature-ad

പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

Back to top button
error: