ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ചു കൊണ്ടുള്ളതാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍. അമ്ബലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് പേട്ട കൊച്ചമ്ബലത്തില്‍ നിന്ന് ആദ്യം ആരംഭിക്കുന്നത്. ആലങ്ങാട് ദേശക്കാരുടേതാണ് രണ്ടാമത്.വാദ്യമേളം, കാവടിയാട്ടം, പൂക്കാവടി എന്നിവ പേട്ടതുള്ളലിന് മികവേകും.നൂറുകണക്കിന് ആളുകളാണ് പേട്ടതുള്ളൽ കാണാൻ ഓരോ സീസണിലും എരുമേലിയിൽ എത്തുന്നത്.
അതേസമയം മകരമാസ പൂജാ സമയത്തെ ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്.
ജനുവരി 16ന് 50,000 പേര്‍ക്കും 17 മുതല്‍ 20 വരെ പ്രതിദിനം 60,000 പേര്‍ക്കും ദര്‍ശനത്തിനായി ബുക്ക് ചെയ്യാം.ഈ ദിവസങ്ങളില്‍ പമ്ബ, നിലക്കല്‍, വണ്ടിപ്പെരിയാര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ മാത്രം സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.