KeralaNEWS

കാസർകോട് ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ അന്തരിച്ചു

   കാസർകോട് ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട് (48) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ വിനോദിനെ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തേ ആഞ്ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. അവിവാഹിതനാണ്.

പുല്ലൂര്‍ സ്വദേശിയായ വിനോദ് കുമാര്‍ കാഞ്ഞങ്ങാട് നെഹ്റു കോളജിൽ വച്ച് കെ.എസ്.യുവിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ എത്തിയത്. കെ എസ് യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി ആയത്.

Signature-ad

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിൽ ജില്ലാ പഞ്ചായത് കള്ളാർ ഡിവിഷനിൽ നിന്നും വിനോദ് കുമാർ മത്സരിച്ചിരുന്നു. ഈ വർഷത്തെ ശബരിമല മണ്ഡലകാലത്തിൽ മാലയിട്ട വിനോദ് ദിവസങ്ങൾക്ക് മുമ്പാണ്  ദർശനം നടത്തി തിരിച്ചെത്തിയത്. പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു.

പുല്ലൂർ എ യു പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉദയനഗർ ഗവ. ഹൈസ്‌കൂളിലായിരുന്നു ഹൈസ്കൂൾ വരെ പഠിച്ചത്. തുടർന്ന് നെഹ്റു കോളജിൽ ബിരുദം പഠനം പൂർത്തിയാക്കിയത്.

കോണ്‍ഗ്രസ്-ട്രേഡ് യൂണിയന്‍ നേതാവായിരുന്ന പരേതനായ പി പി കുഞ്ഞിക്കണ്ണന്‍ നായരുടെയും വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥ സാവിത്രി അമ്മയുടെയും മകനാണ്. സഹോദരന്‍: പി.വി. മനോജ് കുമാര്‍ (കര്‍ണാടക ബാങ്ക് റീജ്യണല്‍ മാനേജര്‍).

Back to top button
error: