KeralaNEWS

കളമശ്ശേരിയില്‍ അല്‍ഫാം മന്തി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

എറണാകുളം: കളമശ്ശേരിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. പ്രശ്‌നമുണ്ടായ എട്ടുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇന്നലെ വൈകിട്ട് കളമശേരിയിലെ ഒരു ഹോട്ടലില്‍ നിന്ന് അല്‍ഫാം മന്തി ഖഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തും. ആലുവ ഭാഗത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കളമശേരി നഗരസഭ നടപടികള്‍ ശക്തമാക്കി വരികയായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചികിത്സക്ക് ശേഷം മുഴുവന്‍ ആളുകളും ആശുപത്രി വിട്ടുവെന്നാണ് വിവരം.

Back to top button
error: