ലക്നൗ:യുപിയിലെ അമോറയില്‍ ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍. കല്‍ക്കരി ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്.
മരിച്ച അഞ്ച് കുഞ്ഞുങ്ങളും ഒരു വീട്ടിലെ അംഗങ്ങളാണ്. മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. 2 പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അടച്ചിട്ട മുറിയില്‍ ഓക്സിജൻ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇവര്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെയാണ് നാട്ടുകാരെത്തി വീട് പൊളിച്ച് അകത്തു കടന്നത്.
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നതിനാൽ പലരും ഹീറ്ററുകളും മറ്റും കത്തിച്ചു വച്ചാണ് കിടന്നുറങ്ങുന്നത്.കഴിഞ്ഞ വർഷവും സമാനമായ രീതിയിലുള്ള അപകടങ്ങൾ ഇവിടെ നടന്നിരുന്നു.