ന്യൂഡല്‍ഹി: മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനം സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഇന്ത്യ. തെരഞ്ഞെടുപ്പിന് മുന്‍പ് സന്ദര്‍ശനത്തിന് അനുമതി നല്‍കാനാണ് സാധ്യത. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാസന്ദര്‍ശനത്തിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ് താല്പര്യം അറിയിച്ചിരുന്നു.
മാലദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ ഇന്ത്യയില്‍ നിന്നായിരിക്കെ മുയിസിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിമാരുടെ പരാമര്‍ശത്തിന് പിന്നാലെ മാലദ്വീപിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ഇന്ത്യയിലെ വിനോദസഞ്ചാരികള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം ബഹിഷ്കരണ ക്യാമ്പയിന് ശക്തമാകുന്നതിനിടെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ ഇടപെടല്‍.
സഞ്ചാരികളുടെ എന്നതില്‍ കുറവ് വരുമെന്ന ആശങ്ക മാലിദ്വീപിലെ പ്രതിപക്ഷ പാര്‍ട്ടികളും അറിയിച്ചിരുന്നു. മുഹമ്മദ് മുയിസ് ചൈനയിലേക്ക് പോയതിന് പിന്നാലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ ചൈനയുമായുള്ള വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുകയും രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുകയുമായിരുന്നു മുയിസ്. ശേഷം ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് മുയിസ് നിലപാടില്‍ അയവ് വരുത്തിയിരിക്കുന്നത്.
ടൂറിസം മേഖലക്ക് പുറമെ പ്രതിരോധം, ആരോഗ്യം എന്നീ മേഖലകളിലും മാലദ്വീപ് ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍, മുഹമ്മദ് മുയിസിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിലവിലൊരു നിലപാട് സ്വീകരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഇന്ത്യ. നയന്തന്ത്ര പ്രശ്നങ്ങളില്‍ രമ്യതയില്‍ എത്തിയ ശേഷം മുഹമ്മദ് മുയിസിനെ സ്വീകരിച്ചാല്‍ മതിയെന്നാണ് ഇന്ത്യയുടെ തീരുമാനം.