SportsTRENDING

5 വിദേശ താരങ്ങൾ; സൂപ്പർ കപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഭുവനേശ്വർ: ഒഡീഷയില്‍ നടക്കുന്ന കലിംഗ സൂപ്പര്‍ കപ്പിനായി ശക്തമായ ടീമിനെ തന്നെ പ്രഖ്യാപിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ്. 26 അംഗ ടീമിനെ ആണ് കോച്ച് ഇവാൻ വുകോമനോവിച്ച്  പ്രഖ്യാപിച്ചത്.
വിദേശ താരങ്ങളായി ലെസ്കോവിച്, ഡ്രിഞ്ചിച്, ഡെയ്സുകെ, പെപ്ര, ദിമി എന്നിവര്‍ സ്ക്വാഡില്‍ ഉണ്ട്. പരിക്ക് മാറി എത്തുന്ന ജീക്സണ്‍, വിബിൻ മോഹനൻ എന്നിവരും സ്ക്വാഡിലുണ്ട്.
നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷദ്പൂര്‍, ഷില്ലോങ് ലജോംഗ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മറ്റ് ടീമുകൾ.
ഷില്ലോങ് ലജോങ്ങിനെതിരെയാണ് സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ടീമിന്റെ ആദ്യമത്സരം. ജനുവരി 15ന് ജംഷഡഷ്പുർ എഫ്സിയെയും 20ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെയും ബ്ലാസ്റ്റേഴ്‌സ് നേരിടും.

Back to top button
error: