IndiaNEWS

അപ്പാർട്ട്മെന്റ് ജീവനക്കാരന് തോന്നിയ സംശയം ;നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെ സ്റ്റാര്‍ട്ടപ്പ് സി.ഇ.ഒ അറസ്റ്റില്‍

ബംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുത്തിനിറച്ച ബാഗുമായി കാറില്‍ ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെ യുവതി അറസ്റ്റില്‍.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സ്റ്റാര്‍ട്ടപ്പ് കമ്ബനി സഹസ്ഥാപകയും സി.ഇ.ഒയുമായ സുചന സേത്ത് (39) ആണ് പിടിയിലായത്. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കി ടാക്‌സിയില്‍ കര്‍ണാടകയിലേക്ക് പോകുകയായിരുന്നു.

Signature-ad

അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് സുചനയെ കുടുക്കിയത്. ശനിയാഴ്ച മകനെയും കൂട്ടി അപ്പാര്‍ട്ട്‌മെന്റിലെത്തിയ അവര്‍ തിങ്കളാഴ്ച രാവിലെ മടങ്ങുമ്ബോള്‍ കുട്ടി ഒപ്പമില്ലായിരുന്നു.ഇയാൾ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

സി.സി.ടി.വി പരിശോധനയില്‍ സുചന മടങ്ങുമ്ബോള്‍ മകൻ ഒപ്പമില്ലെന്ന് വ്യക്തമാകുകയും ചെയ്തു. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ ദക്ഷിണ ഗോവയിലെ ബന്ധുവിനൊപ്പമാണെന്നായിരുന്നു പറഞ്ഞത്. സംശയം തോന്നിയ പൊലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച്‌ കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടു. പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.

Back to top button
error: