തേവലക്കര സ്വദേശിനിയുടെ മാല പൊട്ടിച്ച സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.വെള്ളിയാഴ്ച രാത്രി 7.40ഓടെയാണ് ഇവര്‍ തേവലക്കര സ്വദേശിനിയുടെ മാല കവര്‍ന്നത്.
കാവനാട് കുരീപ്പുഴ പാലത്തിലുടെ സ്കൂട്ടറില്‍ വരികയായിരുന്ന തേവലക്കര സ്വദേശിനിയായ അമ്മുവിന്റെ ഒരു പവൻ തൂക്കം വരുന്ന സ്വര്‍ണ താലി അടങ്ങിയ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. സ്കൂട്ടറില്‍ അമ്മുവിന്റെ വാഹനത്തിന് സമീപം എത്തിയ പ്രതികള്‍ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷം അമ്മുവിനെ വാഹനത്തില്‍ നിന്നും തള്ളി താഴെയിട്ട് രക്ഷപ്പെടുകയായിരുന്നു.
അമ്മുവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും നിരീക്ഷണ ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പൊലീസ് പ്രതികളെ അഞ്ചാലുംമൂട് കരുവയിലുള്ള ഇവരുടെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.നേരത്തേയും സമാനമായ രീതിയിൽ ഇവർ മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.