
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളേക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വീഡിയോ ഗാനം ചര്‍ച്ചയാകുന്ന സാഹചര്യത്തിലായിരുന്നു ജയരാജന്റെ പ്രതികരണം.
നേരത്തെ പി. ജയരാജനെ സമാന വിഷയത്തില്‍ ശാസിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് പഴയ ചരിത്രമാണെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഇ.പി.യുടെ പ്രതികരണം.
ഗവര്‍ണര്‍ക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ഗവര്‍ണര്‍ക്കെതിരെ എവിടെ വെച്ച് പ്രതിഷേധിക്കാനും അവകാശമുണ്ട്. കര്‍ഷക വിരുദ്ധ സമീപനം ഗവര്‍ണര്‍ സ്വീകരിച്ചതുകൊണ്ടാണ് അവര്‍ അതിനെതിരെ പ്രതിഷേധിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം അവര്‍ക്കൊപ്പമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.






