KeralaNEWS

ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ഭര്‍തൃമതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കാസർകോട്: ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ഭര്‍തൃമതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ 26 കാരിയുടെ പരാതിയിൽ ബാലകൃഷ്ണൻ (38) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ വഴിയില്‍ വെച്ച്‌ മയക്കുമരുന്ന് ചേര്‍ത്ത ശീതള പാനീയം കുടിക്കാൻ നല്‍കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഓട്ടോറിക്ഷയില്‍ വെച്ച്‌ ആദ്യം പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി നെല്ലിക്കട്ടയിലെ ഒരു വീട്ടില്‍ കൊണ്ടുപോയും പീഡിപ്പിച്ചുവെന്നാണ് പരാതി.

Signature-ad

ബദിയഡുക്ക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം സമാനമായ സംഭവം പത്തനംതിട്ടയിലും ഉണ്ടായി.പന്തളം തെക്കേക്കര പെരുമ്ബുളിക്കല്‍ തട്ടയില്‍ അലീന കോട്ടേജില്‍ ബിനോയ് (46) ആണ് ഇവിടെ പിടിയിലായത്.

ഓട്ടോയാത്രക്കാരിയായ വീട്ടമ്മയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇയാൾ ഓട്ടോയിൽ വച്ചുതന്നെ ബലമായി പീഡിപ്പിക്കുകയായിരുന്നു.

Back to top button
error: