
ആലുവ: ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പൊലീസ് പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി സുധീഷി (34)നെയാണ് പറവൂര്‍ പൊലീസ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ഓട്ടോ വര്‍ക്ക്ഷോപ്പിൽ നിന്ന് ഗ്രോ ബാഗില്‍ നട്ടുവളർത്തിയ പതിമൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
വഴിക്കുളങ്ങരയില്‍ ഓട്ടോ വര്‍ക്ക്ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് ഇയാള്‍. വര്‍ക്ക് ഷോപ്പിന്റെ വളപ്പില്‍ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടു വളര്‍ത്തിയത്. പതിനെട്ടു സെന്റീമീറ്റര്‍ നീളം വരും തൈകള്‍ക്ക്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.






