കൊച്ചി: നഗരത്തിലെ കൊതുകു നിവാരണത്തിനായി രണ്ടുമാസത്തേക്ക് 150 കരാര്‍ തൊഴിലാളികളെ നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
കൊതുകുനിവാരണ പ്രവര്‍ത്തനങ്ങല്‍ക്ക് ഓരോ വാര്‍ഡിനും 50000 രൂപ വീതം നല്‍കുമെന്നും മേയര്‍ എം. അനില്‍ കുമാര്‍ അറിയിച്ചു.
ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരിക്കും തൊഴിലാളികളെ നിയമിക്കുക. ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. കാന വൃത്തിയാക്കി ഫോഗിംഗ് നടത്താനും എല്ലാ വീടുകളിലും കുടുംബശ്രീ അംഗങ്ങളുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്താനും തീരുമാനമായി.
അതേസമയം നഗരത്തിലെ കൊതുക്‌നിവാരണം സാധ്യമാകണമെങ്കില്‍ സ്വീവേജ് പദ്ധതി നടപ്പിലാക്കിയേ മതിയാകു എന്ന് മേയര്‍ പറഞ്ഞു.കൊച്ചിയില്‍ ഇതുവരെ പദ്ധതി നടപ്പിലാക്കാത്തതിന് കാരണം എതിര്‍പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു