ഹൈദരബാദ് നഗരത്തിലെ ജൂബിലി ഹില്‍സില്‍ ചൊവ്വാഴ്ച രാത്രിയാണു സംഭവം.യുവതി വസ്ത്രങ്ങള്‍ സ്വയം വലിച്ചുകീറി ബഹളം വെയ്ക്കാന്‍ ശ്രമിച്ചതോടെ ഡ്രൈവർ കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ടാക്സി ഡ്രൈവറോട് ജൂബിലി ഹില്‍സ് ചെക്ക് പോസ്റ്റിനു സമീപം വച്ച്, യുവതി കൈകാണിക്കുകയായിരുന്നു. തൊട്ടടുത്തുള്ള ജംഗ്ഷന് വരെ ലിഫ്റ്റ് നല്കാമോയെന്നായിരുന്നു ചോദ്യം.
യുവതിയെ കാറില്‍ കയറ്റിയ ഡ്രൈവർ ജംഗ്ഷനിലെത്തി നിർത്തിയെങ്കിലും ഇറങ്ങാൻ കൂട്ടാക്കിയില്ല. കാറില്‍ നിന്ന് ഇറങ്ങണമെങ്കില്‍ 5000 രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു പൊലീസില്‍ പരാതി നല്‍കുമെന്നും ഇവർ ഭീഷണിപ്പെടുത്തി.ഇതിനിടയിൽ സ്വയം വസ്ത്രങ്ങളും ഇവർ വലിച്ചു കീറി.
യുവതിയുടെ അപ്രതീക്ഷിത പ്രതികരണത്തില്‍ ഭയന്ന ഡ്രൈവര്‍ പണം എടിഎമ്മില്‍ നിന്ന് എടുത്തുതരാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച ശേഷം യാത്രക്കിടെ കാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പോലീസിനോട് തനിക്കുണ്ടായ അനുഭവം വിവരിക്കുകയായിരുന്നു.
തുടർന്ന് ഇവരെപ്പറ്റി അന്വേഷിച്ച. പോലീസ് വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ചുകയറി ഭീഷണിപ്പെടുത്തി പണം തട്ടുന്നതു പതിവാക്കിയ ഇവര്ക്കിതിരെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി 47 കേസുകളുണ്ടെന്നു കണ്ടെത്തുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.സാദിയ നദീമ സുല്‍ത്താന എന്ന 48കാരിയാണ് അറസ്റ്റിലായത്.