പീരുമേട് : കുട്ടിക്കാനം അഞ്ചാം പൊലീസ് ബറ്റാലിയന് ഐഎസ്ഒ അംഗീകാരം.
സംസ്ഥാനത്തെ ക്രമസമാധാന
സ്പെഷൽ പ്രവർത്തനങ്ങളിൽ ലോക്കൽ പൊലീസിനു
നൽകിയ സഹായങ്ങൾ, രാജ്യം മുഴുവൻ എത്തി നടത്തിയ തിരഞ്ഞെടുപ്പ് ചുമതലകളുടെ നിർവഹണം, ഡ്യൂട്ടികൾ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങൾ, പ്രകൃതി ദുരന്ത
മേഖലകളിലെ സേവനം, അപകടങ്ങളിലെ രക്ഷാ പ്രവർത്തനങ്ങളും ഏകോപനവും, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, ഹരിത ചട്ടം നടപ്പിലാക്കൽ, ലഹരി വിരുദ്ധ
ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ബറ്റാലിയന് ഐഎസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.
2013ൽ കുട്ടിക്കാനം കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങിയ അഞ്ചാം ബറ്റാലിയന്റെ ഭാഗമായി ഹൈ ഓൾറ്റിറ്റ്യൂഡ് ട്രെയ്നിങ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. എസ്പി റാങ്കിലുള്ള
കമൻഡാന്റിന്റെ നേതൃത്വത്തിൽ 770 പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. 273 ഏക്കർ വരുന്ന സ്ഥലത്താണ് ഭൗതിക സൗകര്യങ്ങളും പരിശീലനവും നൽകുന്നത്. ഇതിനു പുറമേ മൂന്നാർ, മണിയാർ, എരുമേലി, കോട്ടയം എന്നിവിടങ്ങളിൽ ഡിറ്റാച്മെന്റ് ക്യാംപുകളും ബറ്റാലിയന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.