IndiaNEWS

കൃഷിഭൂമി തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ് കൊടുത്തു, പിന്നാലെ കര്‍ഷകർക്ക് ഇഡി സമൻസ്

ചെന്നൈ : തമിഴ്നാട്ടില്‍ ബിജെപി നേതാവിനെതിരെ കേസ് കൊടുത്ത ദളിത് കര്‍ഷകര്‍ക്കെതിരെ ഇഡി നടപടി.

വയോധികരായ കര്‍ഷകര്‍ക്കെതിരെ കാരണം വ്യക്തമാക്കാതെ സമൻസ് അയച്ചിരിക്കുകയാണ് ഇഡി.

സേലം ജില്ലയിലെ ആത്തൂരിലുള്ള സഹോദരങ്ങളായ സി കണ്ണയ്യൻ , സി കൃഷ്ണൻ എന്നിവര്‍ക്കാണ്  ഇഡി അസിസ്റ്റൻറ് ഡയറക്ടര്‍  സമൻസ് അയച്ചത്. ബാങ്ക് രേഖകളും വരുമാനശ്രോതസ് വ്യക്തമാക്കുന്ന വിശദാംശങ്ങളുമായി ഇഡി ഓഫീസില്‍ ഹാജരാകാൻ നിര്‍ദേശിച്ചെങ്കിലും എന്ത് പരാതിയിലാണ് സമൻസ് എന്ന് അറിയിച്ചിരുന്നില്ല.

Signature-ad

 

വ്യാജരേഖ ചമച്ച്‌ ഇവരുടെ കൃഷിഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയില്‍ ബിജെപി സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖര്‍ 2020ല്‍ അറസ്റ്റിലായിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് ഇഡി നീക്കമെന്നും സര്‍ക്കാരിന്‍റെ 1000 രൂപ വാര്‍ധക്യപെൻഷനും സൗജന്യ റേഷനും മാത്രം ആശ്രയിച്ച്‌ ജിവിക്കുന്ന തങ്ങള്‍ എന്ത് കള്ളപ്പണ ഇടപാട് നടത്താനെന്നും ഇരുവരും ചോദിക്കുന്നു. തങ്ങളെ ഈ സ്ഥലത്ത് നിന്ന് ഓടിക്കുകയാണ് ബിജെപി നേതാവ് കൂടിയായ ഗുണശേഖരന്‍റെ ലക്ഷ്യമെന്നും അവർ പറയുന്നു.

Back to top button
error: