KeralaNEWS

പൊൻകുന്നം മിഡാസ് ബാറിൽ സംഘർഷം ; ബാർ ജീവനക്കാരായ മൂന്നു പേർ അറസ്റ്റിൽ

കോട്ടയം : പൊൻകുന്നം മിഡാസ് ബാറിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.വധശ്രമത്തിനാണ്  കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈൽ ഭാഗത്ത് അറവനാട്ട് പുത്തൻപുരയിൽ വീട്ടിൽ മെൽബിൻ രാജ് (42), ഇടക്കുന്നം വാരിക്കാട്ട് കവല ഭാഗത്ത് കാഞ്ഞിരത്താംകുന്നേല്‍ വീട്ടിൽ അരുൺ തോമസ് (38), വാഴൂർ പത്തൊമ്പതാം മൈൽ, തണ്ണിമല വീട്ടിൽ സുഭാഷ് കുമാർ കെ (46) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ബില്ല് സംബന്ധിച്ച തർക്കത്തിനിടെ
ഇവർ മൂവരും ചേർന്ന് ചിറക്കടവ് മണ്ണാറക്കയം സ്വദേശിയായ യുവാവിനെ ഇന്നലെ വൈകിട്ട് 6 മണിയോടുകൂടി ബാറിനുള്ളിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ  കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീപ് റ്റി, എസ്.ഐ അജി പി ഏലിയാസ്, എ.എസ്.ഐ മാരായ അജിത് കുമാർ, ബിജു പി.എം, സി.പി.ഓ മാരായ ഷാജി ജോസഫ്, ഷാജി ചാക്കോ, വിനീത് ആർ നായർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതിഷേധത്തെത്തുടർന്ന് ബാർ അടച്ചിട്ടിരിക്കുകയാണ്.

Back to top button
error: