NEWS

പരിശോധന വ്യാപകം: എംഎൽഎമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കി

എംഎല്‍എമാരും ഉദ്യോഗസ്ഥരും നിയമസഭയില്‍ എത്തിയത് വാഹനങ്ങളിലെ മറ നീക്കി. സാധാരണക്കാർക്ക് വൻതുക പിഴയീടാക്കുമ്പോൾ ഓപ്പറേഷൻ സ്ക്രീനിനെ വകവെക്കാതെ മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും കൂളിങ് സ്റ്റിക്കറുകൾ മാറ്റാതെയും കർട്ടനുകളിട്ടും വാഹനങ്ങളിലെത്തുന്നത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കിയിരിക്കുന്നത്.

കര്‍ട്ടനും കൂളിങ് ഫിലിമുകളുമിട്ട വാഹനം പിടിക്കപ്പെട്ടാൽ പിഴ ഉറപ്പാണ്. മൂന്ന് ദിവസത്തിനകം കൂളിങ് ഫിലിമും കർട്ടനും മാറ്റി ഉദ്യോഗസ്ഥരെ കാണിച്ച് ബോധ്യപ്പെടുത്തുകയും പിഴയടക്കുകയും വേണം.

Signature-ad

വീണ്ടും പിടിക്കപ്പെട്ടാൽ രജിസ്ട്രേഷൻ വരെ റദ്ദാക്കാം.അതേസമയം, നിർമ്മാണത്തിൽ തന്നെ കൂളിങ് ഉള്ള ഗ്ലാസുകൾ ഉപയോഗിക്കുന്നതിനു വിലക്കില്ല.

Back to top button
error: