IndiaNEWS

ഗുജറാത്തില്‍ നാല് വയസുകാരിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി

അഹമ്മദാബാദ്: നാല് വയസുകാരിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ഗുജറാത്തിലെ ധന്‍സുരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് 35 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ശനിയാഴ്ച്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പ്രതിയുടെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ഇതിനിടെ പ്രതി രക്ഷപ്പെടുന്നതിനായി ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.

Signature-ad

കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവാവ് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. പിന്നാലെ കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: