പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നല്‍കും. തൊടുപുഴയിലെ വീട്ടിലെത്തി തുക കൈമാറും. നേരത്തെ നടന് ജയറാമും കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറി.
മമ്മൂട്ടി ഒരു ലക്ഷവും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്നും ജയറാം അറിയിച്ചു. ഇരുവരും ജയറാമിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും ഇവരുടെ വീട്ടിലെത്തി മാട്ടുപ്പെട്ടിയിൽ നിന്നും ഉടനടി അഞ്ച് പശുക്കളെ എത്തിച്ചു നൽകാൻ നടപടി സ്വീകരിച്ചിരുന്നു.കൂടാതെ താൽക്കാലിക ആശ്വാസമായി 45000 രൂപയും കൈമാറിയിരുന്നു.
പിന്നാലെ കുട്ടിക്കര്ഷകര്ക്
കഴിഞ്ഞ ദിവസം രാവിലെ കപ്പത്തൊണ്ടു കഴിച്ച 13 പശുക്കള്‍ കൂട്ടത്തോടെ ചാകുകയായിരുന്നു.22 പശുക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇതില്‍ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതില്‍ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കപ്പത്തോടില്‍ നിന്നുള്ള വിഷബാധയാണ് പശുക്കള്‍ ചാവാന്‍ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
17ഉം 15ഉം വയസുകാരായ ജോര്‍ജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മികച്ച കുട്ടിക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചയാളാണ് മാത്യു.