കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് ഒരു പുതിയ റെയിലും കേന്ദ്രം കൊണ്ടുവരില്ലെന്നും സില്‍വര്‍ ലൈനിന് ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന റെയില്‍വേ നിലപാടില്‍ അത്ഭുതപ്പെടാനില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ.
കേരളത്തില്‍ വേഗമേറിയ ട്രെയിൻ സര്‍വിസ് വന്ദേഭാരതിലൂടെ സാധിക്കുമെന്നും മറ്റൊന്നിന്റെ ആവശ്യം ഇപ്പോഴില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം കെ-റെയിലിന് സ്ഥലം വിട്ടുനല്‍കില്ലെന്ന ദക്ഷിണ റെയില്‍വേ നിലപാട് നിരാശപ്പെടുത്തുന്നതാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പദ്ധതി നടപ്പാക്കില്ലെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ദക്ഷിണ റെയില്‍വേ വിചാരിച്ചാല്‍ പദ്ധതി തടയാനാകില്ലെന്നും ദക്ഷിണ റെയില്‍വേയുടെ തീരുമാനം കേന്ദ്രത്തിന് തിരുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.