CrimeNEWS

തിരുവല്ലത്തെ ഷഹാനയുടെ മരണം; പ്രതികള്‍ക്ക് പൊലീസ് സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഷഹാനയുടെ മരണത്തില്‍ പ്രതികളായവര്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് സഹായം ചെയ്തെന്ന് സി.ഐയുടെ റിപ്പോര്‍ട്ട്. കടയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ക്കെതിരെ നടപടി വേണമെന്നും സി.ഐയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഷഹാനയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവും ഒളിവില്‍ പോയിരുന്നു. നൗഫലിന്റെ സഹോദരന്റെ ഭാര്യയുടെ വീട്ടിലായിരുന്നു ആദ്യം ഒളിവില്‍ പോയത്. അന്വേഷണം ഇവരിലേക്ക് നീങ്ങിയപ്പോള്‍ കടയ്ക്കല്‍ സ്റ്റേഷനിലെ സി.പി.ഒ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുകയായിരുന്നു. നൗഫലും മാതാവും ഇപ്പോള്‍ കേരളത്തിന് പുറത്താണുള്ളത് എന്നാണ് പൊലീസ് നിഗമനം.

Signature-ad

പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് സഹായം ചെയ്തെന്ന് ഷഹാനയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് സി.ഐയുടെ റിപ്പോര്‍ട്ട്.

 

Back to top button
error: