KeralaNEWS

പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ കോഴിക്കോട്ട് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്: ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്‍ഹാൻ (16) ആണ് മരിച്ചത്.

വെളുപ്പിന് ഒരു മണിക്ക് ആയിരുന്നു സംഭവം. വെള്ളയില്‍ റെയില്‍വേസ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെയുള്ള ട്രാക്കിലാണ് അപകടം നടന്നത്.

Signature-ad

കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട് ബീച്ചില്‍ പുതുവത്സരം ആഘോഷിക്കാനായി എത്തിയതായിരുന്നു. രണ്ടു സ്കൂട്ടറുകളില്‍ ആയി നാലുപേരായിട്ടായിരുന്നു സഞ്ചാരം. മെയിൻ റോഡുകളില്‍ ബ്ലോക്ക് ആയിരുന്നതിനാല്‍ ഇടവഴിയിലൂടെ പോകവേയാണ് അപകടമുണ്ടായത്.

Back to top button
error: