
259-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത് അല്‍ ഐനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ മുനവര്‍ ഫൈറൂസ് ആണ് 062240 എന്ന ടിക്കറ്റ് നമ്ബരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം ഡിസംബര്‍ 15ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം 100,000 ദിര്‍ഹം സ്വന്തമാക്കിയത് 375369 എന്ന ടിക്കറ്റ് നമ്ബരിലൂടെ ഇന്ത്യക്കാരനായ സൈനുദ്ദീൻ സൈനുദ്ദീൻ സി ആണ്. നാലാം സമ്മാനം 100,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ബാബുരാജ് എ ടി ആണ്. 486088 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്ബര്‍.
ഇന്ത്യക്കാരനായ രതീഷ് അശോകൻ വാങ്ങിയ 329326 എന്ന ടിക്കറ്റ് നമ്ബരിലൂടെ അദ്ദേഹം അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹം നേടി.ഏഴാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ നിതിൻ ഷെട്ടി വാങ്ങിയ 108347 എന്ന ടിക്കറ്റ് നമ്ബരിനാണ്. എട്ടാം സമ്മാനം 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ മുഹമ്മദ് മസൂദ് അപ്പാദ കുഞ്ഞലൻകുട്ടി ആണ്. 018721 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനാര്‍ഹമായത്. ഒന്‍പതാം സമ്മാനം 100,000 ദിര്‍ഹം സ്വന്തമാക്കിയത് സുരേഷ് നായര്‍ ആണ്. 002958 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
ഇന്ത്യയില്‍ നിന്നുള്ള സൗമ്യ ലത്വ വാങ്ങിയ 396570 എന്ന ടിക്കറ്റ് നമ്ബര്‍ പത്താം സമ്മാനമായ 100,000 ദിര്‍ഹം നേടി. 11-ാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് 313020 എന്ന ടിക്കറ്റ് നമ്ബരിലൂടെ ഇന്ത്യക്കാരനായ സിബിച്ചൻ കരിയില്‍ ആണ്. ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഇന്ത്യയില്‍ നിന്നുള്ള കപാഡിയ ഹുസേനി ഗുലാമലി ആണ് റേഞ്ച് റോവര്‍ വേലാര്‍ സീരീസ് 12 സ്വന്തമാക്കിയത്. 013317 എന്ന ടിക്കറ്റ് നമ്ബരാണ് വിജയിച്ചത്. എന്ന ടിക്കറ്റ് നമ്ബരിലൂടെ ഇന്ത്യക്കാരനായ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ബിഎംഡബ്ല്യു 430i സീരീസ് 24 സ്വന്തമാക്കി.






