ചെന്നൈ: പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം നടത്തിയ സംഭവത്തില്‍ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.
അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്നാട് ഘടകം ജനറല്‍ സെക്രട്ടറി പെരി സെന്തില്‍, മകൻ ചന്ദ്രു, ചെന്നൈ സ്വദേശി മാധവൻ എന്നിവരെയാണ് കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കള്ളക്കുറിച്ചിയിലെ വീടിന് നേരെ ഇവര്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ ജീവനു ഭീഷണിയുണ്ടെന്ന് കാട്ടി ഇയാള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ പൊലീസ് പിന്നീട് ഈ ആക്രമണത്തിന് പിന്നില്‍ സെന്തിലാണെന്ന് തന്നെ കണ്ടെത്തുകയായിരുന്നു.
സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരൻ രാജീവ് ഗാന്ധിയും ചേര്‍ന്നാണ് ബോംബെറിയാൻ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.