IndiaNEWS

നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍ എം.പി

തിരുവനന്തപുരം:നരേന്ദ്ര മോദി എതിരേ മത്സരിച്ചാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാനാകില്ലെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍ എം.പി.

ഇത്തവണത്തേതു ലോക്‌സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും ലീഗ്‌ റാലിയില്‍ നടത്തിയ പലസ്‌തീന്‍ പരാമര്‍ശത്തില്‍ തിരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

“ജനത്തിനു മതിയായെങ്കില്‍ അവര്‍ക്കു തീരുമാനിക്കാം. തിരുവനന്തപുരത്തു ഞാന്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതു പാര്‍ട്ടിയാണ്‌. പലസ്‌തീന്‍ പരാമര്‍ശത്തില്‍ തിരുത്തില്ല. വിവാദങ്ങള്‍ അനാവശ്യമാണ്‌. പറഞ്ഞതു പാര്‍ട്ടി ലൈനാണ്‌. ഗാസ വിഷയത്തില്‍ എല്ലാ കാലത്തും ഒരേ നിലപാടാണെടുത്തത്‌. ഗാസ പ്രതിസന്ധിയെക്കുറിച്ച്‌ ആരും പഠിപ്പിക്കേണ്ട. യുദ്ധം നിര്‍ത്തി ജനങ്ങളുടെ പ്രശ്‌നത്തിനു പരിഹാരം കാണണം”-തരൂര്‍ പറഞ്ഞു.

Signature-ad

കേരളത്തിൽ അഞ്ച് സീറ്റ് നേടുമെന്നാണ് ബിജെപി പറയുന്നത്.ലിസ്റ്റിൽ തിരുവനന്തപുരവുമുണ്ട്.നിങ്ങൾ മോദിയെ തന്നെ കൊണ്ടുവരൂ.നമുക്ക് നോക്കാം – തരൂർ പറഞ്ഞു.

Back to top button
error: