കടുത്തുരുത്തി: റോഡരികില്‍ കിടന്ന കല്ലില്‍ കയറിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരി മരിച്ചു. ഓമല്ലൂര്‍ കളരിക്കല്‍ ലൗലി ബിജു (49) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ മള്ളിയൂര്‍ ക്ഷേത്രത്തിനു സമീപമാണ് അപകടം.ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ബന്ധുവീട്ടില്‍ പോയി മടങ്ങുമ്ബോഴാണ് അപകടം. തലയിലേറ്റ ഗുരുതര പരിക്കിനെത്തുടര്‍ന്ന് ലൗലി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന ലൗലിയുടെ ഭര്‍ത്താവ് ബിജു (54), ഇവരുടെ ബന്ധുവായ ഓട്ടോറിക്ഷ ഡ്രൈവര്‍ മഠത്തിപ്പറമ്ബ് സ്വദേശി ജോണ്‍ (37), ജോണിന്‍റെ ഭാര്യ ജൂണ (30) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.