KeralaNEWS

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്, അഛനും 20 വയസുകാരനായ മകനും 65കാരനും അടക്കം 16 പ്രതികള്‍

   സ്‌കൂൾ വിദ്യാർത്ഥിനിയായ  പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ അഛനും 20 വയസുകാരനായ മകനും 65 കാരനും അടക്കം 16 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.  പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഇന്നലെ കോടതി രേഖപ്പെടുത്തി. കാസർകോട് ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയത്. ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത  16 പ്രതികളെയും കോടതി റിമാണ്ട് ചെയ്തിട്ടുണ്ട്.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലേക്കു മാറ്റി പാര്‍പ്പിച്ചു. ആദ്യം ഒരാളുടെ പേര് മാത്രമാണ് പെണ്‍കുട്ടി പറഞ്ഞത്. വിശദമായ മൊഴി രേഖപ്പെടുത്തുന്ന അവസരത്തിലാണ് കൂടുതല്‍ ആളുകളുടെ പേരുകള്‍ പുറത്തുവിട്ടത്. വിവിധ ദിവസങ്ങളിലായി 16 പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ 16 പേര്‍ക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ബേഡകം ഇന്‍സ്പെക്ടര്‍ കെ.വി ദാമോദരന്‍, എസ്.ഐ കെ.പി പ്രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്തത്.

Back to top button
error: