KeralaNEWS

പൊലീസ് നരനായാട്ടിനെതിരേ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ഫാസിസ്റ്റ് വിമോചന സദസ് പ്രഖ്യാപിച്ച് കെപിസിസി

തിരുവനന്തപുരം: നവ കേരള സദസിനെതിരായ പ്രതിഷേധങ്ങൾക്കിടയിലെ പൊലീസ് നടപടികൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കെപിസിസി തീരുമാനം. ഇതിൻറെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരിൽ പ്രതിഷേധ ജ്വാല നടത്തുമെന്നാണ് പ്രഖ്യാപനം. ഡിസംബർ 27 സംസ്ഥാനത്തെ 282 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കെപിസിസി പ്രസിഡൻറും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കളെല്ലാം പ്രതിഷേധത്തിൻറെ ഭാഗമാകുമെന്നും കെപിസിസി അറിയിച്ചു.

അറിയിപ്പ് ഇപ്രകാരം

Signature-ad

നവ കേരള സദസുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് നരനായാട്ടിനെതിരെ കെപിസിസി ആഹ്വാന പ്രകാരം ഡിസംബർ 27ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരിൽ വൻ പ്രതിഷേധ ജ്വാല നടത്തും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ എം പി, കൊടിക്കുന്നിൽ സുരേഷ് എം പി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, കേരളത്തിൽ നിന്നുള്ള എഐസിസി ഭാരവാഹികൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ, എംപിമാർ, എംഎൽഎമാർ ഉൾപ്പെടെയുള്ളവർ സംസ്ഥാനത്തെ 282 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന വിമോചന സദസ് ഉദ്ഘാടനം ചെയ്യും.

Back to top button
error: