HealthLIFE

പല്ല് വേദനയ്ക്ക് വീട്ടുവൈദ്യം

ല്ലു വേദന വരാത്തവർ ചുരുക്കമായിരിക്കും. മറ്റുള്ളത് പോലെ സർവ സാധാരണയായി വരുന്ന വേദനയാണെങ്കിലും ചില സമയങ്ങളിലെ അസഹനീയമായ വേദന നമ്മളെയാകെ തളർത്തും.
വേദനയുണ്ടായാൽ ഡോക്ടറെ സമീപിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പല്ലിന്റെ പ്രശ്‌നങ്ങൾ മനസിലാക്കി കൃത്യമായ സംരക്ഷണങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ വേദന വരുന്ന സമയങ്ങളിൽ ചെറിയൊരാശ്വാസം ലഭിക്കാൻ ചില വീട്ടു വൈദ്യങ്ങൾ ചെയ്യുന്നത് നല്ലതാണ്
ഉപ്പുവെള്ളം
പല്ലു വേദന ഉള്ളപ്പോൾ ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും കവിൾകൊള്ളുന്നതും പല്ലു വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പല്ലുവേദനയ്ക്കുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ പ്രതിവിധിയാണിത്. ഒരു ദിവസം രണ്ടോ മൂന്നോ നേരം ഇത്തരത്തിൽ ചെയ്യുന്നത് നല്ലതാണ്. പല്ലു വേദനയ്ക്ക് മാത്രമല്ല വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകൾ ഭേദമാക്കാനും തൊണ്ട വേദന ശമിപ്പിക്കാനും ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിക്കാം.
ഗ്രാമ്പൂ
വേദന നിയന്ത്രിക്കുക മാത്രമല്ല, വീക്കം കുറക്കാനും ഗ്രാമ്പൂ സഹായിക്കുന്നു. ബാക്ടീരിയകളെ നശിപ്പിക്കാനും നീര് കുറയ്ക്കാനുമുള്ള കഴിവ് ഗ്രാമ്പുവിനുണ്ട്. ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയിൽ കലർത്തി വേദനയുള്ള പല്ലിൽ പുരട്ടുകയോ അല്ലെങ്കിൽ അൽപം ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുകയോ ചെയ്യുന്നത് വേദന കുറക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളി
പല്ല് വേദന മാറാൻ ഏറ്റവും മികച്ച ഒന്നാണ് വെളുത്തുള്ളി. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘അല്ലിസിൻ'(അഹഹശരശി) എന്ന ഘടകം നല്ലൊരു അണുനാശിനിയാണ്.
വെളുത്തുള്ളിയുടെ അല്ലികൾ പച്ചയ്ക്ക് ചവയ്ക്കുകയോ വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കി വേദനയുള്ള ഭാഗങ്ങളിൽ വെയ്ക്കുകയോ ചെയ്യുന്നത് നല്ലതാണ്. അരച്ചെടുത്ത വെളുത്തുള്ളിയിൽ ഉപ്പ് ചേർത്ത് പുരട്ടുന്നതും നല്ലതാണ്.
പേരയില
ധാരാളം പോഷക ഗുണങ്ങളുള്ള ഒന്നാണ് പേരയില. പേരയിലയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴുകുന്നത് പല്ലു വേദന മാറാൻ മാത്രമല്ല വായ്‌നാറ്റം അകറ്റാനും അണുബാധ ഉണ്ടാകാതിരിക്കാനും ഏറെ നല്ലതാണ്.

Back to top button
error: