KeralaNEWS

പി.ജെ. കുര്യന്‍റെ ഭാര്യയുടെ ശവസംസ്കാരം നാളെ

പത്തനംതിട്ട: മുൻ കേന്ദ്രമന്ത്രിയും  രാജ്യസഭ ഉപാധ്യക്ഷനും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവുമായ വെണ്ണിക്കുളം പടുതോട് പള്ളത്ത് പ്രഫ.പി.ജെ. കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ (ഡെയ്‌സി- 80) നിര്യാതയായി.

 ഇരവിപേരൂര്‍ സെന്‍റ് ജോണ്‍സ് എച്ച്‌.എസ്. റിട്ട. അധ്യാപികയായിരുന്നു.ഭൗതികശരീരം ഞായര്‍ രാവിലെ ഏഴിന് വെണ്ണിക്കുളം പടുതോട്ടുള്ള വസതിയില്‍ കൊണ്ടുവരും. ഉച്ചക്ക് 12ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ഒന്നിന് കീഴ്‌വായ്പൂര്‍ സെന്‍റ് തോമസ് മാര്‍ത്തോമ പള്ളിയില്‍ എത്തിക്കുന്നതും തുടര്‍ന്ന് സംസ്‌കാരം രണ്ടിന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലിത്തയുടെ കാര്‍മികത്വത്തില്‍ നടത്തുന്നതുമാണ്.

തിരുവല്ല കല്ലിശ്ശേരി പുളിമൂട്ടില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ഷൈനി റേച്ചല്‍ ജോണ്‍ (ചെന്നൈ), ബിന്ദു ആനി ചെറിയാൻ (ബാംഗ്ലൂര്‍).

Back to top button
error: