കോഴിക്കോട്: അന്യമതസ്ഥരെ അനുകരിക്കരുതെന്നും ക്രിസ്തുമസ് ആഘോഷിക്കരുതെന്നും എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്.
ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായങ്ങളിലേക്ക് പടർന്നു പിടിക്കുകയാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും അബ്ദുൽ ഹമീദ് ഫൈസി പറഞ്ഞു.
2003ൽ ഒരു മുസ്ലിം മന്ത്രി നെറ്റിയിൽ തിലകം ചാർത്തി ശൃങ്കേരി മഠം സന്ദർശിച്ചപ്പോൾ സമസ്ത ഉപാധ്യക്ഷൻ പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ അധ്യക്ഷനായ സുന്നി യുവജന സംഘം കർശനമായ നിലപാടെടുത്തത് ഓർമിപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ക്രിസ്മസ് ആചാരങ്ങൾ പിന്തുടരുന്ന മുസ്ലിം സമുദായത്തിനെതിരെ അബ്ദുൽ ഹമീദ് ഫൈസി രംഗത്തെത്തിയത്.