IndiaNEWS

ക്രിസ്തുമസ് – പുതുവത്സരം; കേരളത്തിന് 1404 കോടി അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക.

അധിക നികുതി വിഹിതമായി കേരളത്തിന് 1404. 50 കോടിയാണ്  കിട്ടുക.ക്രിസ്തുമസ്- പുതവര്‍ഷ ഉത്സവസീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

ജനുവരി മാസത്തില്‍ എല്ലാ സംസ്ഥാനത്തിനും വിഹിതം നല്‍കേണ്ടതാണ്.ഇത് അനുവദിച്ചതിന് പുറമെയാണ് ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

Signature-ad

ഉത്തര്‍പ്രദേശിനാണ് നികുതി വിഹിതമായി ഏറ്റവും കുടുതല്‍ തുക അനുവദിച്ചത്. 13088 കോടി രൂപ യുപി സര്‍ക്കാരിന് ലഭിക്കും.

Back to top button
error: