Social MediaTRENDING
mythenDecember 22, 2023
കാറിലേക്ക് കയറാന്‍ മറ്റൊരാളുടെ സഹായം; ഏറെ ക്ഷീണിതനായി നടൻ സലിംകുമാർ

നടക്കാന്‍ വയ്യ, കാറിലേക്ക് കയറാന്‍ മറ്റൊരാളുടെ സഹായം വേണം.നടൻ സലിം കുമാറിന് എന്തു സംഭവിച്ചു?
ഒട്ടേറെ കോമഡി കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ നടനാണ് സലിം കുമാര്‍. താരത്തിന്റെ പഴയ കോമഡി ചിത്രങ്ങള്‍ ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നു.എന്നാ
താരത്തെ ചില ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നു.എന്നാൽ നടക്കാന്‍ പോലും ഏറെ പ്രയാസപ്പെടുന്ന സലിം കുമാറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഒരു സ്വകാര്യ പരിപാടി കഴിഞ്ഞ് കാറിലേക്ക് കയറാന്‍ വരുന്ന സലിം കുമാറിനെ വീഡിയോയില്‍ കാണാം.മറ്റൊരാളുടെ സഹായത്തോടെയാണ് സലിം കുമാര്‍ വാഹനത്തിലേക്ക് കയറുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ താരം ഏറെ ക്ഷീണിതനാണ്.
അതേസമയം തനിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഈയടുത്ത് വീണതാണ് കാരണമെന്നും സലിം കുമാര്‍ പറയുന്നു. വയസ്സ് 54 ആയെന്നും താരം കൂട്ടിച്ചേർത്തു.






