NEWSWorld

ഇസ്രയേലിലേക്ക് ഇന്ത്യൻ തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച; ആദ്യം 10,000 പേര്‍ക്ക് അവസരം

ജറുസലേം: ഹമാസുമായി യുദ്ധം ആരംഭിച്ചതിനുപിന്നാലെ നിര്‍മാണമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയില്‍നിന്ന് ഇസ്രയേല്‍ തൊഴിലാളികളെയെടുക്കുന്നു.

ഈമാസം 27-ന് ഡല്‍ഹിയിലും ചെന്നൈയിലും നിര്‍മാണത്തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് ആരംഭിക്കും. 10-15 . ഇതിനായി ഇസ്രയേലില്‍നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും.

സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യഘട്ടത്തില്‍ 10,000 തൊഴിലാളികളെയാണെടുക്കുകയെന്ന് ഇസ്രയേല്‍ ബില്‍ഡേഴ്സ് അസോസിയേഷൻ (ഐ.ബി. എ.) ഡെപ്യൂട്ടി ജനറല്‍ ഷായ് പൗസ്നെര്‍ ബുധനാഴ്ച അറിയിച്ചു. സാഹചര്യം വിലയിരുത്തി 20,000 പേരെക്കൂടി പിന്നീടെടുക്കുമെന്നും വ്യക്തമാക്കി.

Signature-ad

വെസ്റ്റ് ബാങ്കില്‍നിന്നുള്ള 80,000 പലസ്തീൻകാരും ഗാസയില്‍നിന്നുള്ള 17,000 പേരുമാണ് ഇസ്രയേലിലെ നിര്‍മാണമേഖലയില്‍ ജോലിചെയ്തിരുന്നത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തിയതിനുപിന്നാലെ ഇവരുടെ തൊഴില്‍ പെര്‍മിറ്റ് ഇസ്രയേല്‍ റദ്ദാക്കിയിരുന്നു.

Back to top button
error: