CrimeNEWS

മകന്‍ കാമുകിക്കൊപ്പം ഒളിച്ചോടി; മാതാപിതാക്കള്‍ക്ക് പെണ്‍വീട്ടുകാരുടെ മര്‍ദനം

ബംഗളൂരു: മകന്‍ കാമുകിയെയുംകൊണ്ട് വീടുവിട്ടുപോയി വിവാഹംകഴിച്ചതിനെത്തുടര്‍ന്ന് പിതാവിനും മാതാവിനും മര്‍ദനം. ചിക്കബെല്ലാപുര ഗുഡിബണ്ട താലൂക്കിലെ ദപ്പാര്‍ത്തിയിലാണ് സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ പിതാവും മൂന്നു ബന്ധുക്കളും അറസ്റ്റിലായിട്ടുണ്ട്.

ദപ്പാര്‍ത്തി സ്വദേശിയായ മനോജാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകി അങ്കിതയെ വിവാഹം കഴിച്ചത്. ഇതിന്റെ വൈരാഗ്യത്തിലാണ് മനോജിന്റെ പിതാവിനെയും മാതാവിനെയും അങ്കിതയുടെ ബന്ധുക്കള്‍ ആക്രമിച്ചത്.

Signature-ad

ഞായറാഴ്ചയാണ് കമിതാക്കള്‍ വീടുവിട്ടോടി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വിവാഹിതരായത്. ഈ വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹം നിങ്ങളുടെ അറിവോടെയാണെന്ന് പറഞ്ഞ് പിതാവിനെയും മാതാവിനെയും ഇരുമ്പുവടിയും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Back to top button
error: