യു.സി കോളജിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് ബഡ്ജറ്റില്‍ പുതിയ ലൈബ്രറി മന്ദിരം നിര്‍മ്മിക്കുന്നതിനായി അഞ്ച് കോടിയ രൂപ വകയിരുത്തിയെങ്കിലും കെട്ടിടത്തിന് പികെവിയുടെയും, പി.ഗോവിന്ദപ്പിള്ളയുടേയും പേര് നല്‍കാന്‍ തീരുമാനിച്ചത് രാഷ്ട്രീപ്രേരിതമാണെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാക്കളായ രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പേരിടുന്ന നടപടിയോട് യോജിക്കാനാവില്ലെന്നും ഈ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. താനടക്കം 8 എംഎല്‍എ മാരും 2 എം.പി മാരും ജനപ്രതിനിധികളും കോളജ് അധികൃതരും ചേര്‍ന്ന് തീരുമാനിച്ച യോഗത്തിന്റെ ഫലമായി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യു.സി കോളജില്‍ ആധുനിക ലൈബ്രറി മന്ദിരം പണിയാന്‍ തുക വകയിരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും കെട്ടിടത്തിന് പേരിടുന്നതിനെപ്പറ്റി സംസാരിച്ചിരുന്നില്ല. ഇപ്പോള്‍ പദ്ധതിക്കൊപ്പം രണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരുകള്‍ ഉയര്‍ന്ന് വരികയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പികെപി യുടെ പേര് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മഹാനായ ഗോവിന്ദപ്പിള്ളയെപ്പോലെ തന്നെ കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള നിരവധി മഹാരഥന്മാര്‍ യുസി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്നും അവരില്‍ ആരുടെയെങ്കിലും പേര് ഉപയോഗിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാറ്റൂര്‍ രാമകൃഷ്ണന്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഗുരു നിത്യചൈതന്യയതി തുടങ്ങിയവരൊക്കെ യുസി കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
Check Also
Close