IndiaNEWS

തമിഴ്നാട്ടിലെ മഴക്കെടുതി; നിരവധി ട്രെയിനുകൾ റദ്ദാക്കി

നാഗർകോവിൽ: മഴക്കെടുതിയെ തുടർന്ന് തെക്കൻ തമിഴ്‌നാട്ടിൽ നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.കോയമ്ബത്തൂര്‍ – നാഗര്‍കോവില്‍ എക്സ്പ്രസ് പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.
ഇന്നത്തെ ചെന്നൈ – ഗുരുവായൂര്‍ തിരുച്ചിറപ്പിള്ളിയിലും കൊല്ലം – ചെന്നൈ ഗിണ്ഡിഗലിലും ഗുരുവായൂര്‍ – ചെന്നൈ നാഗര്‍കോവിലിലും പാലക്കാട് – തിരുച്ചിറപ്പള്ളി തെങ്കാശിയിലും യാത്ര അവസാനിപ്പിക്കും. മടക്ക സര്‍വീസ് അവിടെ നിന്നായിരിക്കും.

മധുരയില്‍ നിന്ന് പുനലൂരിലേക്കുള്ള എക്സ്പ്രസ് നാഗര്‍കോവിലില്‍ നിന്നായിരിക്കും തുടങ്ങുക. പുനലൂര്‍ – മധുര സര്‍വീസ് ഇന്ന് വഞ്ചിമണിയാച്ചിയില്‍ നിന്ന് തുടങ്ങും. ഇന്നലെ 16 ട്രെയിനുകള്‍ പാതിവഴിയില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. ചെന്നൈ – കൊല്ലം അനന്തപുരി പാലക്കാട് വഴിതിരിച്ചുവിട്ടു. കച്ചേഗൗഡ – നാഗര്‍കോവില്‍ പാലക്കാട് വഴി തിരുവനന്തപുരത്ത് അവസാനിപ്പിച്ചു. നാഗര്‍കോവില്‍ – മുംബൈ തിരുവനന്തപുരം വഴി തിരിച്ചുവിട്ടു.

Signature-ad

കനത്ത മഴയില്‍ താറുമാറായ ട്രെയിൻ ഗതാഗതം  സാധാരണനിലയിലാകാൻ ഒരു ദിവസം കൂടി എടുത്തേക്കുമെന്നാണ് വിവരം.

Back to top button
error: