ആരിഫ് മുഹമ്മദ് ഖാന് എതിരെ ആദ്യം എസ്.എഫ്.ഐയുടെ ബാനറാണ് പ്രത്യക്ഷപ്പെട്ടത്. ബാനര്‍ നീക്കണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടതോടെ കോളജ് ക്യാമ്ബസില്‍ സംഘര്‍ഷവസ്ഥ ഉടലെടുത്തു.
മസ്തിഷ്കത്തിന് പകരം പേറുന്നത് മനുസ്മൃതിയെങ്കില്‍ ഗവര്‍ണറിന് ഭരണഘടന പഠിപ്പിക്കുമെന്നായിരുന്നു എസ്.എഫ്.ഐയുടെ ബാനര്‍. ബാനര്‍ നീക്കാൻ എസ്‌എഫ്‌ഐ കൂട്ടാക്കാതിരുന്നതോടെ എ.ബി.വി.പിയുടെ ബാനറും കോളജിന്റെ പ്രധാന ഗേറ്റില്‍ ഉയര്‍ത്തി. നട്ടെല്ലുള്ളൊരു ചാൻസലർക്ക് എ.ബി.വി.പിയുടെ ഐക്യദാര്‍ഢ്യം എന്നായിരുന്നു ബാനറിൻറ ഉള്ളടക്കം.
ചേരിതിരിഞ്ഞ് ബാനര്‍ ഉയര്‍ന്നതോടെ കോളജിൽ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് വൻ സുരക്ഷയാണ് കോളജിൽ ഒരുക്കിയിരിക്കുന്നത്.
ഇതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിന്റെ ഗേറ്റിനു മുമ്ബില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചു. പന്തളം എൻ.എസ്.എസ് കോളേജിലെ എ.ബി.വി.പി പ്രവര്‍ത്തകരായ മാളവിക ഉദയനെയും സുധിയെയും കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്ബര്‍മാരായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നോമിനിറ്റ് ചെയ്തിരുന്നു. പിന്നീട് കോടതിവിധി അടിസ്ഥാനത്തില്‍ ഇത് മരവിപ്പിച്ചിരുന്നു.