റോം: വീണ്ടും വിവാദ പ്രസ്താവനയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനമില്ലെന്നും ശരീഅത്ത് നിയമം അറേബ്യയിൽ മതിയെന്നും മെലോനി പറഞ്ഞു.
ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയും പൂര്‍ണമായി പൊരുത്തപ്പെടുന്നില്ല. ശരീഅത്ത് നിയമം ഇറ്റലിയില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജോര്‍ജിയ മെലോണി വ്യക്തമാക്കി.
റോമില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മെലോണി.
ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയുടെ മൂല്യങ്ങളും അവകാശങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. നമ്മുടെ നാഗരികതയുടെ മൂല്യങ്ങള്‍ വ്യത്യസ്തമാണെന്നും ജോര്‍ജിയ മെലോണി ചൂണ്ടിക്കാട്ടി