ചിത്രത്തിൽ കാണുന്നയാൾ ഒരു മേസ്തിരിയാണ്, പേര് സഹ്ദിയോ റാം…
ഝാർഖണ്ടിലെ ഒരു ഗ്രാമത്തിലാണ് റാം കഴിയുന്നത്…
എവിടെയാണ് കഴിയുന്നതെന്നോ? പിറകിൽ കാണുന്ന കെട്ടിടമില്ലേ, അവിടെ…
അതൊരു കക്കൂസയാണ്….
കഴിഞ്ഞ അഞ്ചു കൊല്ലങ്ങളായി ഈ മേസ്തിരി അവിടെ കഴിയുകയാണ്…
സ്വന്തമായി ഉണ്ടായിരുന്ന വീട് തകർന്നു പോയിരുന്നു. പിന്നീട് നിരവധി അപേക്ഷകൾ കൊടുത്തു…
ഇനിയാണ് ക്രൂരമായ ഫലിതം കിടക്കുന്നത്…
കെട്ടിടം പണിയാനുള്ള ഫണ്ട് ഗ്രാമത്തിലേക്ക് അനുവദിക്കപ്പെട്ടതേയില്ല. പകരം ശോചനാലയം അഥവ് കക്കൂസ് പണിയാനുള്ള ഫണ്ട് വന്നു.
വാർഡ് മെംബർക്ക് അലിവ് തോന്നിയതിനാൽ റാമിന് വലിയ ഒരു കക്കൂസ് പണിതു കൊടുത്തു…
അതാണ് റാമിന്റെ toilet cum bed room…
റാം ഒരു ദളിതനാണ്…. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ മനുവാദ ക്രമത്തിൽ ദളിതന് ഇതിനപ്പുറം അർഹതയില്ല….
രാമന്റെ പേരു കൊണ്ട് മാത്രം ഫാസിസ്റ്റ് ലോകത്തിൽ ഹിന്ദുത്വ സർക്കാരുകൾ സഹായിക്കും എന്നു കരുതിയിട്ടുണ്ടെങ്കിൽ അത് ശുദ്ധ അബദ്ധമാണ്…
ഇന്ത്യ മൂന്നാം സാമ്പത്തിക രാഷ്ട്രമാവും എന്നും ഓഹരി വില കുതിച്ചുയരുന്നു എന്നും ദേശീയ കൃത്രിമ നിർമ്മിത ബുദ്ധി വരാൻ പോകുന്നുവെന്നുമൊക്കെ മുൻ പേജിൽ മാദ്ധ്യമങ്ങൾ എഴുതിയത് വായിച്ചത് രോമാഞ്ചം കൊള്ളിക്കുന്നതിനിടയിൽ ഇത്തരം പൊള്ളിക്കുന്ന യാഥാർത്ഥ്യങ്ങൾ കൂടി തിരിച്ചറിയേണ്ടതുണ്ട്.